ഇടുക്കി : ഇടുക്കി തങ്കമണിക്കടുത്ത് യൂദാഗിരിയില്‍ മന്ത്രവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി പരാതി. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. 12 വര്‍ഷം മുന്‍പ് ഇവിടേക്കെത്തിയ റോബിന്‍ എന്നയാളുടെ വീടിനോട് ചേര്‍ന്ന് മന്ത്രവാദ കേന്ദ്രം നടക്കുന്നുവെന്നാണ് പരാതി. ഈ കേന്ദ്രത്തില്‍ ആടിനേയും കോഴികളേയും ബലി കൊടുക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. ഈ മന്ത്രവാദ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചില വ്‌ളോഗര്‍മാര്‍ പകര്‍ത്തി ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിനെ പിന്നാലെ പല തവണ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം. ഇലന്തൂര്‍ നരബലി ചര്‍ച്ചയായിട്ടും ഈ മന്ത്രവാദ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് വിമുഖത കാണിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ ഈ മന്ത്രവാദ കേന്ദ്രത്തിലേക്ക് പൂജയ്ക്കായി നിരവധി പേരാണ് എത്താറുള്ളത്. മന്ത്രവാദ കേന്ദ്രത്തില്‍ നിന്നും കോഴിയുടേയും ആടിന്റേയും അലര്‍ച്ച കേള്‍ക്കാറുണ്ടെന്നും ഇത് പരിസരവാസികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.