കു​റ​ഞ്ഞ നി​ര​ക്കി​ൽ കേരളത്തിലേക്ക് സ​ർ​വി​സു​മാ​യി സ​ലാം എ​യ​ർ


ഒമാൻ: കുറഞ്ഞ നിരക്കിൽ തിരുവനന്തപുരത്തേക്ക് സർവിസുമായി സലാം എയർ. ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയർ പ്രമോഷനൽ കാമ്പയിനിന്‍റെ ഭാഗമായി ആണ് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളിൽ ആണ് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നത്.

22 റിയാൽ മുതൽ യാത്ര ചെയ്തു തുടങ്ങാം. ഇതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 20 കിലോയുടെ ബാഗേജും അനുവദിക്കും. ഓൺലൈൻ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. എന്നാൽ എല്ലാ ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചായിരിക്കും ഓഫർ ലഭ്യമാകുക. സലാം എയർ അധികൃതർ ആണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

മസ്കത്തിൽ നിന്നും കേരള സെക്ടറിൽ തിരുവനന്തപുരത്തേക്ക് മാത്രമാണ് സലാം എയർ സർവിസ് ഇപ്പോൾ നടത്തുന്നത്. സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നുണ്ട്. 31 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇപ്പോൾ തിരുവനന്തപുരത്തേക്ക് ഈടാക്കുന്നത് 26 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്.

കുറഞ്ഞ നിരക്കിൽ യാത്രക്കാരെ ആകർശിക്കാനുള്ളതിന്റെ ഭാഗമായാണ് പുതിയ നിരക്കുകൾ പ്രഖ്യാപിക്കുന്നത്. പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് സലാം എയർ സെപ്റ്റംബറിൽ ബ്രസീലിയൻ വിമാനനിർമാതാക്കളായ എംബ്രയറുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എംബ്രയറിൽനിന്ന് സലാം എയർ 12 പുതിയ ഇ195-ഇ2 ജെറ്റുകൾ വാങ്ങും. ഇതോടെ വിവിധ രാജ്യത്തേക്ക് കൂടുതൽ സർവീസ് എയർ ഇന്ത്യ നടത്തും. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ വർധിപ്പിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്.
Previous Post Next Post