ഭാര്യ ആത്മഹത്യ ചെയ്തു; പിന്നാലെ ഭർത്താവും ജീവനൊടുക്കി


 കോഴിക്കോട് : ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും ജീവനൊടുക്കി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ജീവനൊടുക്കിയത്.

ഇന്നലെ വൈകീട്ട് വീടിന്റെ പുറകുവശത്താണ് രമണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതൽ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ് അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു.
Previous Post Next Post