പാലക്കാട് : വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ പാമ്പാടി പങ്ങട സ്വദേശി അരുണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനിടെ 19 തവണ ഡ്രൈവര്‍ ജോമോന്‍ വേഗപരിധി ലംഘിച്ചതായി പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് അറിയിച്ചു.
ജോമോന്‍ വേഗപരിധി ലംഘിച്ചപ്പോഴെല്ലാം അരുണിന് അലര്‍ട്ട് ലഭിച്ചിരുന്നു. ഇത് അവഗണിച്ചതിന് പ്രേരണാക്കുറ്റം ചുമത്തിയാണ് അരുണിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.