ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം; വൈദ്യുതി വിച്ഛേദിച്ചതിനാൽ അപകടമൊഴിവായി


കാസർകോട്: കാസര്‍കോട് മാവുങ്കാലില്‍ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ബീഹാര്‍ സ്വദേശിയുടെ പരാക്രമം. നാട്ടുകാര്‍ ഇയാളെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഉയരമുള്ള വൈദ്യുതി തൂണിന് മുകളിലേക്ക് കയറിപ്പോവുകയായിരുന്നു. ഉടന്‍ കെഎസ്ഇബിയെ വിവരം അറിയിച്ച് വൈദ്യുത ബന്ധം വിഛേദിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് നിന്നുള്ള ഫയര്‍ഫോഴ്സും പൊലീസും എത്തിയാണ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഇയാളെ താഴെ ഇറക്കിയത്. കെഎസ്ഇബി ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നേരത്തെ ഇയാള്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് കണ്ട് പൊലീസ് ഇയാളെ അമ്പലത്തറ സ്നേഹാലയത്തില്‍ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഇവിടെ നിന്ന് കടന്ന് കളയുകയായിരുന്നു. 

Previous Post Next Post