കോട്ടയത്തു എക്സൈസ് പിന്നാലെ, കഞ്ചാവ് കേസ് പ്രതി രക്ഷപ്പെടാൻ കയറിയത് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ


കോട്ടയം: എക്സൈസ് സംഘം പിന്തുടർന്ന കഞ്ചാവ് കേസിലെ പ്രതി രക്ഷപ്പെടാൻ കയറിയത് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ. കോട്ടയം ഏറ്റുമാനൂർ പ്രാവട്ടത്താണ് സംഭവം. കഞ്ചാവ് ഇടപാട് കേസിലെ പ്രതിയായ അജിത്ത് ആണ് സിവിൽ പോലീസ് ഓഫീസർ (എച്ച്സി) കെ കൻസിയുടെ വീട്ടിലേക്ക് ഓടിക്കയറിയത്. കഴിഞ്ഞ ദിവസമാണ് പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നാടകീയ സംഭവങ്ങളുണ്ടായത്. എക്സൈസ് സംഘം പിന്തുടർന്നതോടെ അജിത്ത് രക്ഷപ്പെടാനായി കൻസിയുടെ വീടിനോട് ചേർന്ന ഭാഗത്ത് എത്തി. ആരോ വീട്ടിൽ അതിക്രമിച്ച് കയറിയതായി മനസിലാക്കിയ കൻസി നടത്തിയ പരിശോധനയിൽ അജിത്തിനെ കണ്ടു.  കുറച്ച് പേർ കൊല്ലാൻ വരുന്നുണ്ടെന്നും രക്ഷിക്കണമെന്നും അജിത്ത് കൻസിയെ അറിയിച്ചു. യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ അയൽക്കാരുടെ സഹായത്തോടെ കൻസി യുവാവിനെ തടഞ്ഞുവെക്കുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസ് എത്തുന്നതിന് മുൻപ് തന്നെ എക്സൈസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ കൻസിയുടെ വീട്ടിൽ എത്തി. കഞ്ചാവ് കേസിലെ പ്രതിയാണെന്നും ഇയാൾ രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ പ്രതിയെ എക്സൈസിന് കൈമാറി. സംഘത്തിലുണ്ടായിരുന്ന ഒരാളെ കിട്ടാനുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.


Previous Post Next Post