മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അഴിമതിയില്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം. ലോകായുക്തയുടേതാണ് ഉത്തരവ്. കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായരാണ് ഹര്‍ജി നല്‍കിയത്.
കൊവിഡിന്റെ തുടക്കത്തില്‍ പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികള്‍ ധൃതി പിടിച്ച് വാങ്ങിയതില്‍ വന്‍ ക്രമക്കേട് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നടന്നു എന്നുള്ളതായിരുന്നു ഇക്കാര്യത്തിലെ പ്രധാന ആക്ഷേപം. വിഷയത്തില്‍ നേരത്തെ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയായിരുന്നു.
മാത്രവുമല്ല ഈ കൊവിഡ് പര്‍ച്ചേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് തന്നെ ആ സമ്മതിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ലോകായുക്തയില്‍ പരാതി വീണ എസ്.നായര്‍ പരാതി നല്‍കിയത്.