ഇടുക്കിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ഒളിവിൽ പോയി; അധ്യാപകൻ കീഴടങ്ങി

 


ഇടുക്കി: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പോലീസിന് മുന്നിൽ കീഴടങ്ങി. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ അദ്ധ്യാപകൻ ഹരി ആർ വിശ്വനാഥാണ് കഞ്ഞിക്കുഴി സി ഐ ക്ക് മുന്നിൽ കീഴടങ്ങിയത്. രണ്ട് കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ഒളിവിലായിരുന്ന പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഒരു കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല .ഇതേ തുടർന്ന് ഇയാൾ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന പ്രതി എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കുമ്പോഴാണ് വിദ്യാർഥിനിയോട് അപമര്യാതയായി പെരുമാറിയത്. കഞ്ഞിക്കുഴി പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ഹരി ആർ വിശ്വനാഥാണ് കഞ്ഞിക്കുഴി പോലീസിന് മുന്നിൽ കീഴടങ്ങിയത്. കഞ്ഞിക്കുഴിയിൽ എൻഎസ്എസ് ക്യമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകൻ ഹരി ആർ വിശ്വനാഥ് സംഭവശേഷം ഒളിവിലായിരുന്നു. തുടർന്ന് ഇന്നലെ കഞ്ഞിക്കുഴി സി ഐ ക്ക് മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റായിരുന്നു ഹരി ആ‍ർ വിശ്വനാഥ്. സംഭവശേഷം ഒളിവിലായിരുന്ന പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ ഇതിലൊന്നിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി കീഴടങ്ങിയത്. സമാനമായ ചില സംഭവങ്ങളിൽ ഇയാൾ മുൻപും ആരോപണ വിധേയനായിരുന്നു. കേസ് ഒതുക്കി തീർക്കാൻ വിദ്യാർത്ഥിനിയുടെ സഹപാഠിയുമായി ഹരി ഫോണിൽ സംസാരിക്കുന്നത് പുറത്തായിരുന്നു. പ്രതിയെ തൊടുപുഴ പോക്സോ കോടതിയിൽ ഹാജരാക്കി.

Previous Post Next Post