ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി, കുത്തിക്കൊന്നു; മൃതദേഹം ഉപേക്ഷിച്ച് ഭാര്യ കടന്നു കളഞ്ഞുപോലീസ് നടത്തിയ പരിശോധനയിൽ വെട്ടിമാറ്റിയ നിലയിൽ ജനനേന്ദ്രിയം മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു.



ഭുവനേശ്വർ : ജനനേന്ദ്രിയം വെട്ടിമാറ്റിയ ശേഷം ഭർത്താവിനെ ഭാര്യ മൃഗീയമായി കുത്തിക്കൊന്നു. ഒഡീഷയിലെ ജാജ്പുർ സ്വദേശിയായ രാജു ചാംപിയ(39)യെയാണ് ഭാര്യ കുനി ചാംപിയ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഒളിവിൽപോയ യുവതിയെ ഇതുവരെ കണ്ടെത്താനായില്ല. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ അതിദാരുണമായ കൊലപാതകം നടന്നത് . മൂന്നുവർഷം മുമ്പ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെയാണ് രാജു കുനിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും യുവതിയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. വെള്ളിയാഴ്ച ദമ്പതിമാർ രാജുവിന്റെ സ്വന്തം വീട്ടിലേക്ക് വന്നു. തുടർന്ന് അന്നേദിവസം രാത്രി ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെ ഉറങ്ങികിടക്കുകയായിരുന്ന രാജുവിനെ ഭാര്യ ആക്രമിച്ച് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെ പരാതി.

വെള്ളിയാഴ്ച രാത്രി വീടിനടുത്തുള്ള കനാലിന് സമീപം നാട്ടുകാർ രാജുവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മൃതദേഹം കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് വെട്ടിമാറ്റിയ നിലയിൽ ജനനേന്ദ്രിയവും സമീപത്തുനിന്ന് കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായതിന് പിന്നാലെ രാജു ഉറങ്ങാൻ പോയി. ഇതിനിടെയാണ് ഭാര്യ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. തുടർന്ന് ഭർത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു. രാജുവിന്റെ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ കുത്തേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ ഭാര്യ തന്നെ മൃതദേഹം വീടിന് പുറത്ത് എത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് നിഗമനം. വെട്ടിമാറ്റിയ ജനനേന്ദ്രിയവും ഇവിടെതന്നെ ഉപേക്ഷിച്ച പ്രതി, സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽപോയ യുവതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Previous Post Next Post