✍️ ജോവാൻ മധുമല
അപകടത്തിനുശേഷം ജോമോന്‍ സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കാണാതായി. ഇയാൾ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നാണ് വിവരം.
അപകടത്തില്‍ പെട്ട ബസിലെ ഒരാള്‍ പുലർച്ചെ ചികിത്സ തേടിയിരുന്നു, ഇകെ നായനാര്‍ ആശുപത്രിയില്‍ ആണ് എത്തിയത്. ആദ്യം അധ്യാപകന്‍ എന്നാണ് ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്.
രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകള്‍ എത്തി ഇയാളെ കൂട്ടികൊണ്ട് പോയി. ബസിന്റെ ഡ്രൈവര്‍ എന്നാണ് ഇവര്‍ പറഞ്ഞതെന്നും ആശുപത്രിയിലെ ഒരു നേഴ്‌സ് വ്യക്തമാക്കി. രക്ഷപെട്ട ഡ്രൈവറെ കണ്ടെത്താന്‍ ശ്രമം തുടരുന്നതായി കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.
അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികളും പറഞ്ഞു.
ഈ ബസ് ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നിരോധിത ലൈറ്റുകളും എയര്‍ഹോണും ഉപയോഗിച്ചതിന് ബസിനെതിരെ അഞ്ച് കേസുകളെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.