സംസ്ഥാനത്ത് കുത്തനെ ഉയർന്ന് അരിവില





കൊച്ചി: സംസ്ഥാനത്ത് അരിവില കുത്തനെ ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നെല്ല് ഉല്‍പാദനം കുറഞ്ഞതും അരിലഭ്യത ചുരുങ്ങിയതുമാണ് വില വര്‍ധനയുടെ പ്രധാന കാരണമെന്നാണ് സർക്കാരിന്റെ വാദം. കേരളം അരിക്കായി ആശ്രയിക്കുന്നത് വിവിധ സംസ്ഥാനങ്ങളെയാണ്. വെറും 30 ശതമാനം മാത്രമാണ് കേരളത്തിന്റെ ഉല്‍പാദനം.

കേരളത്തില്‍ ഉപയോഗിക്കുന്ന അരിയുടെ 70 ശതമാനവും എത്തുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടു തന്നെ വില കുറയാന്‍ ഇനിയും കുറച്ച് മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. മൂന്ന് മാസത്തിനിടെ മട്ട ജയ അരിക്ക് കിലോഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. മട്ട മൊത്തവില 54 മുതല്‍ 56 രൂപ വരെയാണ്. ചില്ലറ വില 60ല്‍ കൂടുതല്‍. ബ്രാന്‍ഡഡ് മട്ട അരിക്കു വില 62 മുതല്‍ 63 രൂപ വരെയാണ്. 

സുരേഖ അരിക്ക് 40 മുതല്‍ 42 രൂപയാണ് മൊത്തവില. ചില്ലറ വില്‍പന 45ന് മുകളില്‍. ആന്ധ്രയില്‍ ജയ അരിക്ക് 50 രൂപയോളമാണ് വില വരുന്നത്. ഇത് കേരളത്തിലെത്തുമ്പോള്‍ 55 മുതല്‍ 57 രൂപയ്ക്കാണ് വില്‍ക്കുന്നത്. കടത്തുകൂലിയും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

Previous Post Next Post