കിടപ്പുരോഗിയായ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ച നിലയിൽ


പാലക്കാട്: മകനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. നടക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍(66) ആണ് മകന്‍ മുകുന്ദന്‍(35)നെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചത്. 

പ്രമേഹ രോഗിയായ മുകുന്ദന്‍ ഏറെ കാലമായി കിടപ്പിലാണ്. കാലിലെ വ്രണം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ബാലകൃഷ്ണന്‍ മുകുന്ദനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ ബന്ധുക്കള്‍ വന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. 

മകനെ നോക്കാന്‍ സാധിക്കുന്നില്ലെന്ന് ബാലകൃഷ്ണന്‍ പറഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്. നെന്മാറ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Previous Post Next Post