യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് പത്തുവയസുകാരനെ മൂന്ന് മണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചു; മുഖത്ത് മുളക് തേച്ചും ക്രൂരത

 


ഉത്തര്‍ പ്രദേശ്: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് പത്ത് വയസുകാരനോട് നാട്ടുകാരുടെ കൊടുംക്രൂരത. അസംഗട്ടില്‍ കുട്ടിയെ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നാട്ടുകാര്‍ മര്‍ദിച്ചു. കുട്ടിയുടെ മുഖത്ത് നാട്ടുകാരില്‍ ചിലര്‍ മുളക് തേച്ചു. സംഭവത്തില്‍ മൂന്നുപേരെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചന്തയിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ടാണ് നാട്ടുകാര്‍ മൂന്നുമണിക്കൂറോളം കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ഇരുകൈകളും പോസ്റ്റില്‍ കെട്ടിയായിരുന്നു അതിക്രൂര മര്‍ദനം. മര്‍ദനമേറ്റ് അവശനായ കുട്ടി വെള്ളം ചോദിച്ച് വാവിട്ടുകരഞ്ഞെങ്കിലും സംഭവസ്ഥലത്ത് കൂടിനിന്നവരാരും വെള്ളം നല്‍കാന്‍ പോലും തയാറായില്ല. നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്നെയാണ് പുറത്തെത്തിയത്. മര്‍ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് പ്രതികള്‍ക്കെതിരെ സെക്ഷന്‍ 307 പ്രകാരം കേസെടുത്തിട്ടുണ്ട്. സഞ്ജയ് റാം, വിജയ് റാം, സുരേന്ദ്ര റാം എന്നിവര്‍ക്കെതിരെയാണ് കേസ്.

Previous Post Next Post