യു.എസ്. കാണാൻ ഭംഗിയുള്ള മിടുക്കരായ കുട്ടികളെ ഉണ്ടാക്കുമെന്ന വിചിത്രമായ വാഗ്ദാനവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ അധ്യാപിക കൂടിയായ മോഡൽ. വിദ്യാർത്ഥിയിൽ നിന്നും ഗർഭം ധരിച്ച് അധ്യാപന ജീവിതത്തിൽ നിന്നും മാറി വാർത്തകളിൽ ഇടംപിടിച്ച താരമാണ് ഇപ്പോൾ സ്വന്തം ഗർഭപാത്രം വാടകയ്ക്ക് വച്ചിരിക്കുന്നത്. യുഎസിലെ നോർത്ത് കരോളിന സ്വദേശിനിയായ ഏമി കപ്പ്സ് ആണ് ഇത്തരത്തിൽ ഒരു ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പുരുഷന്മാർ എന്നോട് നിരന്തരം ആവശ്യപ്പെടുന്നു എന്നാണ് ഏമി പറയുന്നത്. അതിനാൽ, സൗന്ദര്യമുള്ള ഒരു പുതുതലമുറ വരുന്നതിന് വേണ്ടി തന്റെ ശരീരം ലേലത്തിൽ വയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരു രാത്രി മദ്യപിച്ച സമയത്ത് വിദ്യാർത്ഥി തന്നെ മർദ്ദിച്ചതായി വെളിപ്പെടുത്തി മുൻ ഹൈസ്കൂൾ അധ്യാപിക ജൂലൈയിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പിന്നീട്, ഡേറ്റിങ് പ്ലാറ്റ്ഫോമായ ഒൺലി ഫാൻസിലൂടെ ആരാധകരുമായി സംവദിച്ചാണ് ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. തന്റെ സ്വകാര്യത വിറ്റ് ഇവർ പ്രതിമാസം 22,000 ഡോളറാണ് ഉണ്ടാക്കിയിരുന്നത്.
അതിനിടെയാണ് പുതിയ വാഗ്ദാനവുമായി അവർ രംഗത്തുവന്നിരിക്കുന്നത്. അപരിചിതരായ ആളുകളിൽ നിന്നും വാടക ഗർഭധാരണത്തിലൂടെ സൗന്ദര്യം തുളുമ്പുന്ന കുട്ടികളെ ഉൽപാദിപ്പിക്കാൻ തയ്യാറാണെന്ന വിചിത്ര ആശയവുമായി രംഗത്തുവന്നിരിക്കുന്നത്.
നിലവിൽ എട്ട് മാസം ഗർഭിണിയാണെന്നും ഇത്തരത്തിലുള്ള ബന്ധങ്ങളിൽ അഭിമാനിക്കുന്നുവെന്നും ഇവർ പറയുന്നു. അതിന് പുറമെ ഇനിയും പലവട്ടം പ്രസവിക്കാൻ പദ്ധതിയിട്ടതായും അവർ പറയുന്നു.
രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഇവർ ചില പുരുഷന്മാരുടെ നിർദ്ദേശിച്ചതിന് ശേഷമാണ് ഈ പാരമ്പര്യേതര ശിശു ജനനപദ്ധതി പിന്തുടരാൻ പ്രചോദനമായതെന്ന് ജാം പ്രസ് റിപ്പോർട്ട് ചെയ്തു.
വിവാഹിതരായതും അല്ലാത്തതുമായ പുരുഷന്മാർ തന്റെ ഇടപാടുകാരാണെന്നും അവർ പറയുന്നു. ശരാശരി സൗന്ദര്യശാസ്ത്രം വർദ്ധിപ്പിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും അവർ തുറന്ന് പറയുന്നു.
തന്റെ ജീനിൽ കുടുതൽ സൗന്ദര്യമുള്ളവർ ഉണ്ടാകുക, അതിലൂടെ മികച്ച സ്ഥലമാകുമെന്നുമാണ് ഏമി കരുതുന്നത്. "എന്റെ മനോഹരങ്ങളായ കണ്ണുകൾ, മുടി, മുഖത്തിന്റെ സവിശേഷതകൾ, ഉയർന്ന മെറ്റബോളിസം, ബുദ്ധി എന്നിവ തീർച്ചയായും കൈമാറും." എന്നും പറയുന്നു.
പുരുഷൻ എത്ര മോശമാണെങ്കിലും കുട്ടിയുടെ അമ്മ താനാണെങ്കിൽ കുഞ്ഞ് സുന്ദരിയായിരിക്കുമെന്നാണ് പറഞ്ഞത്.
തന്റെ ജീനിൽ ലോകജനതയ്ക്ക് മുഴുവൻ സമ്മാനിക്കുന്നതിനായി സ്വന്തം ശരീരം ലേലത്തിൽ വയ്ക്കാനും ഏറ്റവും ഉയർന്ന തുകയ്‌ക്ക് വാങ്ങുന്നയാൾക്ക് അത് നൽകാനും പദ്ധതിയിടുന്നതായി ഏമി പറയുന്നു.
"എനിക്ക് ധാരാളം കുഞ്ഞുങ്ങളെ വഹിക്കണം, പക്ഷേ ആകെ 25-ൽ കൂടുതൽ അല്ല. അതാണ് എന്റെ പരിധി. മെഡിക്കൽ ഇടപെടൽ കൊണ്ട്, ഒരു ഘട്ടത്തിൽ എനിക്ക് നാലിരട്ടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്." അവർ കൂട്ടിച്ചേർത്തു, “കുട്ടികൾ വലുതാകുമ്പോൾ, അവർക്ക് മനോഹരമായ കുട്ടികളാകും.”
തന്റെ ലക്ഷ്യം സൗന്ദര്യത്തിന്റെ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടാം എന്നാൽ, മെച്ചപ്പെട്ട മാനവികതയാണ് തന്റെ ലക്ഷ്യമെന്ന് കുപ്പ്സ് പറയുന്നു. "എല്ലാവരുമായു പൊരുത്തമുണ്ടാകുമെന്നും എല്ലാവരുടെയും ആത്മവിശ്വാസം ഉയർന്ന തലത്തിലായിരിക്കുമെന്നും അത് മാനവികതയ്‌ക്കായി മികച്ച തെരഞ്ഞെടുപ്പുകൾ നടത്തുമെന്നും" അവർ കൂട്ടിച്ചേർത്തു.
അശ്ലീല വീഡിയോകൾ പങ്കുവയ്ക്കുന്ന തന്റെ ജീവിതം ഭർത്താവ് തുറന്ന് പറഞ്ഞതോടെ തന്റെ അധ്യാപക ജീവിതം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് പറഞ്ഞ് നേരത്തേയും ഇവർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
അന്ന് അധികപണം സമ്പാദിക്കുന്നതിനുള്ള ഒരു മാർഗമായി ഭർത്താവ് പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ, ഓൺലൈനിൽ നിന്നും ലഭിക്കുന്ന ശ്രദ്ധയിൽ നിന്നും അയാൾ അസൂയപ്പെട്ടുവെന്നും അവർ പറഞ്ഞു. ഇതിന്റെ ഭാഗമായി തനിക്ക് ലഭിച്ചിരുന്ന വിലയേറിയ സമ്മാനങ്ങൾ കവർന്നെടുത്തതായും അന്ന് അവർ ആരോപിച്ചിരുന്നു. ജോലി രാജി വച്ചതിന് ശേഷം 1,50,000 ഡോളർ സമ്പാദിച്ചിരുന്നുവെന്നും മിററിന്റെ റിപ്പോർട്ടിൽ പറയുന്നു.