ബെംഗളൂരു : എടിഎം മാതൃകയില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും ഇഡ്ഡലിയും ചട്നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ ജനങ്ങള്‍ക്ക് മുമ്പിൽ അവതരിപ്പിച്ച് ബെംഗളൂരുവിലെ റെസ്റ്റോറന്റ്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റൊറന്റാണ് ഈ ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ അവതരിപ്പിച്ചിക്കുന്നത്.
ഫ്രെഷോട്ട് എന്നാണ് എടിഎം കടയുടെ പേര്. ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവയെല്ലാം മെനുവില്‍ ഉള്‍പ്പെട്ടവയാണ്.
വെന്‍ഡിങ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്മെന്റ് നടത്താനും ഫുഡ് ഓഡര്‍ കൊടുക്കാനും കഴിയും.
ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെയ്നറിലാക്കിയ ചൂടുള്ള ഇഡ്ഡലിയും ചട്നിയും ആവശ്യക്കാരുടെ മുമ്പിലേക്ക് എത്തും.