കോട്ടയം: കോട്ടയം വാകത്താനത്ത് വിവാഹം മുടക്കിയെന്നാരോപിച്ച് യുവതിയെ നടുറോഡില്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാകത്താനം പന്ത്രണ്ടാംകുഴി ഭാഗത്ത് പുതുപറമ്പില്‍ വിട്ടില്‍ ശ്യാം പി.ശശീന്ദ്രനെ (34)യാണ് വാകത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ റെനീഷ് ഇല്ലിക്കലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വീട്ടില്‍നിന്ന് ജോലിക്കുപോയ യുവതിയെ പന്ത്രണ്ടാംകുഴി ഭാഗത്തുവെച്ച് യുവാവ് പതിയിരുന്ന് മരക്കമ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് മകളെ രക്ഷിക്കാനെത്തിയ യുവതിയുടെ പിതാവിനെയും യുവാവ് ആക്രമിച്ചു. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കല്യാണം മുടക്കുന്നത് അയല്‍വാസികളായ ഇവരാണെന്ന് ആരോപിച്ചായിരുന്നു യുവാവിന്‍റെ ആക്രമണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.