യുക്രൈനില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് നിർദേശം


ന്യൂഡൽഹി: യുക്രൈനില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് അറിയിപ്പ് നൽകി ഇന്ത്യ. യുദ്ധത്തിന്റെ സാഹചര്യത്തില്‍ യുക്രൈനില്‍ തുടരാന്‍ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യുക്രൈന്‍ വിടണം. അടിയന്തരമായി യുക്രൈന്‍ വിടണമെന്ന നിര്‍ദേശം രണ്ട് ദിവസം മുൻപ് എംബസിയും ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്നു. യുക്രൈനില്‍ തുടരുന്ന ഇന്ത്യക്കാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ അതിര്‍ത്തികള്‍ വഴി പുറത്ത് കടക്കാനാണ് നിര്‍ദേശം. യുക്രൈനിലേക്ക് യാത്ര പോകരുതെന്നും നിര്‍ദേശമുണ്ട്.

Previous Post Next Post