പിടികിട്ടാപ്പുള്ളിയുമായി സാദൃശ്യം; ഭാര്യക്കൊപ്പം വിനോദയാത്രക്ക് പോയ ഇന്ത്യന്‍ ദമ്പതികളെ അബു​ദാബിയിൽ തടഞ്ഞു


ദുബായ്: പിടികിട്ടാപുള്ളികളെ പോലെ രൂപസാദൃശ്യം തോന്നിയതിനാൽ ആണ് അധികൃതർ ഇന്ത്യന്‍ ദമ്പതികളെ അബുദാബിയില്‍ തടഞ്ഞു. വിനോദയാത്രയ്ക്കായി ഭാര്യയോടൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകാൻ തയ്യാറായി വന്ന പ്രവീണ്‍ കുമാറിനെയാണ് അബുദാബിയിൽ വെച്ച് തടഞ്ഞത്. ഗ്രേറ്റര്‍ നോയിഡയിലെ ഹബീബ്പൂര്‍ സ്വദേശിയാ പ്രവീണ്‍ കുമാർ. ഭാര്യ ഉഷക്കൊപ്പം ആണ് ഇയാൾ അബുദാബിയില്‍ എത്തിയത്. അവിടെ നിന്നാണ് സംഭവം നടന്നത്. പിടികിട്ടാപ്പുള്ളിയുമായുള്ള രൂപസാദൃശ്യമാണ് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാക്കിയത്. ജോലിയിൽ നല്ല മികവ് കാണിച്ചതിന് കമ്പനി ചെലവിൽ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് യാത്രയ്ക്ക് അവസരം ലഭിച്ചത്. ഒരു സിമന്റ് കമ്പനിയിലെ കോണ്‍ട്രാക്ടറാണ് പ്രവീൺ. ഒക്ടോബര്‍ 11നാണ് ഇവര്‍ പുറപ്പെട്ടത്. ഡൽഹിയിൽ നിന്നും അബുദാബിയിലേക്കും അവിടെ നിന്നും സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കും യാത്ര ചെയ്യാൻ ആണ് പദ്ധതി. അബുദാബിയിൽ എത്തിയപ്പോൾ ഫേസ് റെക്കഗ്നിഷന്‍ പരിശോധനയിൽ ആണ് ഇവർ പിടിക്കപ്പെട്ടത്. പിടികിട്ടാപ്പുള്ളിയുടെ രൂപസാദൃശ്യം തോന്നിയതോടെ പോലീസ് ഇവരെ തടഞ്ഞു. തുടർന്ന് ഇവരുടെ പാസ്പോർട്ടും വിസയും എല്ലാം അധികൃതർ വാങ്ങി. സാധാരണ നടപടിക്രമങ്ങൾ മാത്രമായിരിക്കും എന്നാണ് ആദ്യം ദമ്പതികൾ കരുതിയത്. എന്നാൽ ലോക്കൽ പോലീസ് എത്തി ഇവരെ വ്യത്യസ്ത മുറികളിലിരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്തപ്പോൾ പ്രവീണ്‍ കുമാറിനെ മറ്റൊരു സ്ഥലത്തെത്തിച്ച് വീണ്ടും ചോദ്യം ചെയ്തു. പിന്നീട് ഒക്ടോബര്‍ 12ന് ഉഷയെ തിരികെ നാട്ടിലേക്ക് പറഞ്ഞു വിട്ടു. നാട്ടിൽ എത്തിയ ഉഷ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു. പിന്നീട് വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്കും ആഭ്യന്തര വകുപ്പിനും അബുദാബിയിലെ ഇന്ത്യന്‍ എംബസിക്കും പരാതി നൽകി. ഇങ്ങനെയാണ് പ്രവീൺ മോചിതനായത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രവീണ്‍ കുമാര്‍ ഇന്ത്യയിൽ തിരിച്ചെത്തിയത്. കേന്ദ്ര സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും അദ്ദേഹം നന്ദി അറിയിച്ചു. യുഎഇ അധികൃതര്‍ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Previous Post Next Post