'മിഠായി മോഷ്ടിച്ച അമ്മയെ ജയിലിലിടണം'; പരാതിയുമായി മൂന്ന് വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ; വീഡിയോ വൈറൽ


മധ്യപ്രദേശ്‌ :  മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ഒരു പരാതിക്കാരനെത്തി. ഗുരുതരമായ പരാതിയുമായാണ് മൂന്ന് വയസ്സുകാരൻ പൊലീസ് സ്റ്റേഷനിലെത്തിയത്. താൻ സ്കൂളിൽ പോയ സമയത്ത് അമ്മ തന്റെ മിഠായി മോഷ്ടിച്ചു, അമ്മയെ ജയിലിലിടണം. ഇതാണ് പരാതിക്കാരന്റെ ആവശ്യം. ഗൗരവമായ പരാതിയുമായി എത്തിയ പരാതിക്കാരനെ എന്തായാലും പൊലീസ് ഉദ്യോഗസ്ഥ നിരാശപ്പെടുത്തിയില്ല. പരാതി പറഞ്ഞു കൊടുക്കുകയും അത് ചിരിച്ചു കൊണ്ട് എഴുതിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടേയും വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂന്ന് വയസ്സുകാരന്റെ നിഷ്കളങ്കതയും പരാതിക്കാരന്റെ ബഹുമാനം നൽകിയ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവർത്തിയുമാണ് നെറ്റിസൺസിനെ ആകർഷിച്ചത്.


Previous Post Next Post