ഏൽദോസ് കുന്നപ്പിള്ളി നേരത്തെ തന്നെ പലതവണ പീഡിപ്പിച്ചതായി യുവതി ; കോടതിയിൽ മൊഴി രേഖപ്പെടുത്തി


തിരുവനന്തപുരം: പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി തന്നെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ യുവതി കോടതിയിൽ മൊഴി നൽകി. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കൂടാതെ കോവളത്ത് വെച്ച് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ ഇന്നലെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റിനോട് പറഞ്ഞു. കാറിൽ വെച്ച് തന്നെ കൈയേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ എൽദോസിന് പണം വാഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞു. കാറിനുള്ളിൽ വെച്ചാണ് കൈയ്യേറ്റം ചെയ്തതെന്നും യുവതി വ്യക്തമാക്കി.

കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോഴാണ് തനിക്കു നേരെ മർദ്ദനമുണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. എന്നാൽ യുവതി ഇക്കാര്യം നേരത്തെ മൊഴി നൽകാൻ തയ്യാറായിരുന്നില്ല. പരാതിയിൽ ഇവർ ഉറച്ചു നിൽക്കുകയാണെങ്കിൽ എം.എൽ.എക്ക് എതിരെ കേസ് എടുക്കും. യുവതിയെ കാണാൻ ഇല്ലെന്ന് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പോലീസിനെ സമീപിച്ചിരുന്നു. ഇതിന് ശേഷം പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പരാതിക്കാരിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ നെയ്യാറ്റിൻകരയിൽ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. തനിക്ക് മേൽ  ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റികര പൊലീസ് ഇവരുമായി  പോവുകയായിരുന്നു. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നും എൽദോസ് കുന്നപ്പള്ളി എം.എൽ.എ പ്രതികരിച്ചു.
Previous Post Next Post