പത്തനംതിട്ടയിൽ വഴിയരികിൽ കറൻസി നോട്ടുകളും പുത്തൻ സെറ്റ് മുണ്ടും


പത്തനംതിട്ട:  പത്തനംതിട്ട പ്രമാടത്ത് വഴിയിരികില്‍ ചാക്കില്‍ കെട്ടിയ നിലയിൽ കറന്‍സി നോട്ടുകളും പുത്തന്‍ സെറ്റ് മുണ്ടും ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി. പ്രമാടം മഹാദേവര്‍ ക്ഷേത്രത്തിന് സമീപം മുട്ടം എന്ന സ്ഥലത്ത് നാട്ടുകാരാണ് നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ച പണമാകാമെന്നാണ് പൊലീസിന്റ നിഗമനം.

Previous Post Next Post