കുന്നമംഗലം: കോഴിക്കോട് എന്‍ഐടിയില്‍ ദമ്ബതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിവില്‍ എന്‍ജിനീയറിംഗ് ടെക്‌നീഷ്യന്‍ വിഭാഗം ജീവനക്കാരന്‍ കൊല്ലം സ്വദേശി അജയകുമാര്‍ (55) ആണ് ഭാര്യ ലിനി (48)യെ കൊലപ്പെടുത്തിയ ശേഷം താമസസ്ഥലത്തിന് തീയിട്ട് ആത്മഹത്യ ചെയ്തത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ തമ്മില്‍ നാളുകളായി കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്നലെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇന്നു രാവിലെ അതില്‍ പ്രകോപിതനായി ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. തുടര്‍ന്ന് മണ്ണെണ്ണ് ഒഴിച്ച് തീകൊളുത്തി. മകനെയും ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. അപകടം മനസ്സിലാക്കിയ മകന്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മകനും നേരിയ പൊള്ളലുകള്‍ ഏറ്റിട്ടുണ്ട്. മണ്ണെണ്ണ ഒഴിച്ച് അജയകുമാര്‍ ആത്മഹത്യ ചെയ്തെന്നും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാര്‍. പരിക്കേറ്റ മകനെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.