കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ച വിദേശ സംഘം അറസ്റ്റിൽ; റെയില്‍ ഹൂണ്‍സ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത് ഗുജറാത്ത് പോലീസ്



ഗാന്ധിനഗർ : 
കൊച്ചി മെട്രോ ട്രെയിനില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാല് വിദേശികള്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലുക്ക, സാഷ, ഡാനിയല്‍, പൗളോ എന്നിവരെയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് മെട്രോയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും മുമ്പ് പെയിന്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.

ഡല്‍ഹി, മുംബൈ, ജയ്പുര്‍ എന്നിവിടങ്ങളിലും സമാന സംഭവമുണ്ടായതായി വിവരമുണ്ട്. റെയില്‍ ഹൂണ്‍സ് എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘം ഒരുമിച്ച്‌ യാത്ര ചെയ്താണ് ട്രെയിനുകളില്‍ ഗ്രാഫിറ്റി ചെയ്യുന്നത്. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. റെയില്‍വേ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലകളില്‍ കടന്ന് ഇവര്‍ക്ക് എങ്ങനെ കൃത്യത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞുവെന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്.

മേയിൽ കൊച്ചി മെട്രോയിലെ 4 കോച്ചുകളിൽ സ്പ്ലാഷ്, ബേൺ എന്നീ വാക്കുകൾ പെയിന്റ് ചെയ്തത് ഇവരാണെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രഫീറ്റി ചെയ്തത്.
Previous Post Next Post