പെരിന്തൽമണ്ണ : പത്തുവര്‍ഷം മുമ്പ് പന്തളത്ത് നിന്നും കാണാതായ യുവതിയെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും കണ്ടെത്തി.
പന്തളം കുളനട കണ്ടംകേരില്‍ വീട്ടില്‍ ഭര്‍ത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരിയെയാണ് (42) കണ്ടെത്തിയത്. ഇവരെ കാണാതായതിന് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടില്‍ നിന്നുംകാണാതായത്. 13ന് ഭര്‍ത്താവിന്‍്റെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിമിയെ കണ്ടെത്താനാവാത്തതിനാല്‍കേസ് തെളിയേണ്ടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 9ന് കൊടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് 2018 മേയ് 20 ന് ആരംഭിച്ച തുടരന്വേഷണത്തിലാണ് വീട്ടമ്മയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.