മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയെ സന്ദർശിച്ചു


ആലു​വ ​ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലു​വ ​ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ഉമ്മൻചാണ്ടിക്ക് ആശംസകൾ നേർന്നു. ആറരയോടെയാണ് മുഖ്യമന്ത്രി ആലുവ ​ഗസ്റ്റ് ഹൗസിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകളറിയിച്ചത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിലാണ് ഉമ്മൻചാണ്ടി വിശ്രമിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ എഴുപത്തിയൊൻപതാം പിറന്നാളാണ്. പല മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇന്ന് പകൽ പല സമയങ്ങളിലായി ആലുവ ഗസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു.

Previous Post Next Post