കൊച്ചി : കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി.
ദുബൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസാണ് രണ്ട് ക്യാപ്സൂളുകളുടെ രൂപത്തിലാക്കി സ്വര്‍ണ്ണം ഒളിപ്പിച്ചത്.
സംശയം തോന്നിയ കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്ത ശേഷം സ്വർണം പുറത്തെടുപ്പിക്കുകയായിരുന്നു.