കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി




പമ്പ : ശബരിമല മേല്‍ശാന്തിയായി കെ ജയരാമന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. 

രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കൃതികേഷ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. 10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. 
വൈക്കം  ഇണ്ടംതുരുത്തിമനയിലെ  വി ഹരിഹരൻ നമ്പൂതിരിയാണ് പുതിയ  മാളികപ്പുറം മേൽ ശാന്തി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്
Previous Post Next Post