ചങ്ങനാശേരി: സിഐടിയു കോട്ടയം ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സമ്മേളനത്തിൽ അഡ്വ. റെജി സഖറിയയെ പ്രസിഡൻ്റായും ടി.ആർ. രഘുനാഥിനെ സെക്രട്ടറിയായും വി. കെ. സുരേഷ് കുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്ന് പ്രതിനിധി സമ്മേളനത്തിൻ്റെ രണ്ടാം ദിവസം സമ്മേളനത്തിൻ്റെ മറ്റു നടപടികൾ വെട്ടിച്ചുരുക്കിയാണ് സമ്മേളനം സമാപിച്ചത്.
ഇന്നലെ രാവിലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളെയും, ജില്ലാ കമ്മിറ്റിയേയും ജില്ലാ ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്തു. പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കി.
അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, ടി.പി. രാമകൃഷ്ണൻ, കെ.ജെ. തോമസ്, കെ.പി. മേരി, പി.ജെ. അജയകുമാർ, വി. ശശികുമാർ, സുനിതാ കുര്യൻ, ജില്ലാ സെക്രട്ടറി എ.വി. റസൽ, സ്വാഗത സംഘം സെക്രട്ടറി കെ.ഡി. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.
അന്തരിച്ച കൊടിയേരി ബാലകൃഷ്ണന് ജില്ലാ സമ്മേളനത്തിൻ്റെ അനുശോചനം രേഖപ്പെടുത്തി.
റെജി സഖറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തെത്തുടർന്ന് നേതാക്കളും പ്രതിനിധികളും സംഘടക സമിതിയും നഗരത്തിൽ മൗനജാഥ നടത്തി സമ്മേളനം പിരിഞ്ഞു.
65 അംഗ ജില്ലാ കമ്മറ്റിയേയും 270 അംഗ ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്തു