കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു, ലോഡ് ഇറക്കുകയായിരുന്ന ആൾ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു



 കോഴിക്കോട് അരീക്കാട് വാഹനാപകടത്തിൽ ഒരു മരണം. കെ എസ് ആർ ടി സി ബസ്  ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.  കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ചതിനെ തുടർന്ന് ലോഡ് ഇറക്കുകയായിരുന്ന ആൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. കെ എസ് ആർ ടി സി ബസ് ഡ്രൈവർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു . തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്


Previous Post Next Post