കോട്ടയം ബിന്ദുകുമാറിനെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കേസിൽ പങ്കാളികളായ രണ്ടുപേർക്ക് വേണ്ടി പൊലീസ് അന്വേഷണം സജീവമാക്കി.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഇവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടയം, വാകത്താനം സ്വദേശികളാണ് ഇവരെന്നാണ് വിവരം. ക്രിമിനൽ പശ്ചാത്തലമുള്ള ബിബിൻ, ബിനോയ് എന്നിവരുമൊത്ത് മുത്തുകുമാർ, ബിന്ദുകുമാറിനെ വീട്ടിലേക്ക് മദ്യപിക്കാൻ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
26ന് വൈകുന്നേരം രണ്ട് താറാവിനെ വാങ്ങി കറിവെച്ചു. മദ്യവും ചപ്പാത്തിയും വാങ്ങി. എല്ലാവരും ചേർന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനിടെ ഫോൺ വന്ന് മുത്തുകുമാർ മുറ്റത്തേയ്ക്കു പോയി. തിരികെ വന്നപ്പോൾ ബിന്ദുകുമാർ മർദ്ദനമേറ്റ് കിടന്നതാണ് കണ്ടതെന്നാണ് മൊഴി നൽകിയിട്ടുള്ളതെന്ന് പോലീസ് പറയുന്നു.
കൂടെയുണ്ടായിരുന്നവർ ഭീഷണിപ്പെടുത്തിയതോടെ, മുത്തുകുമാർ അയൽ വീടുകളിൽപ്പോയി, തൂമ്പയും കമ്പിപ്പാരയും വാങ്ങി. അടുക്കളയ്ക്ക് പിന്നിലെ ഷെഡിൽ കുഴിയെടുത്ത് മൃതദേഹം അതിലിട്ടു മൂടി. തുടർന്ന് മുത്തുകുമാർ മൊഴി നൽകിയതായി പോലീസ് സൂചിപ്പിച്ചു.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മർദ്ദനം ആണ് ബിന്ദുകുമാറിന്റെ മരണകാരണമെന്ന് പോസ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു