മൂന്നാം ക്ലാസുകാരിക്ക് വയറുവേദന; പരിശോധിച്ചപ്പോൾ പീഡനത്തിന് ഇരയായതായി കണ്ടെത്തി

 ഇടുക്കി: മൂന്നാം ക്ലാസുകാരിക്ക് വയറുവേദന. പരിശോധിച്ചപ്പോൾ കുട്ടി പീഡനത്തിന് ഇരയായെന്നു കണ്ടെത്തി. മൂന്നാറിലാണ് സംഭവം.

 ഏഴുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടതായി ഉറപ്പായതോടെ പൊലീസ് അന്വേഷണം ദ്രുതഗതിയിൽ ആയി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലുമായി.
ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ പി വേലുസ്വാമി (56), എൻ മുകേഷ് (19) എന്നിവരെയാണു ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്.

 മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കു വയറു വേദനയെത്തുടർന്നു നടത്തിയ പരിശോധനയിലാണു പീഡനത്തിനിരയായതായി കണ്ടെത്തിയത്. മാതാപിതാക്കളുടെ നേതൃത്വത്തിൽ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 

എസ് എച്ച് ഒ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള എസ് ഐ തബിരാജ്, എ എസ് ഐ മരായ ബിജു ഇമ്മാനുവൽ, ഹാജിറ, സി പി ഒ മാരായ രജേഷ്, ജിൻസ്, അനിഷ്, അനുപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


Previous Post Next Post