നിയമം എപ്പോഴും മൗനത്തിൽ!!!
✍️ ജോവാൻ മധുമല
*കോട്ടയം* : നിലവിൽ കേരളത്തിൽ അരങ്ങേറുന്ന അപകടങ്ങളും, കുറ്റകൃത്യങ്ങളും ഒന്ന് വിശകലനം ചെയ്യുകയാണ് ഇവിടെ...
വിവിധ വകുപ്പുകളിലെയും നാട്ടിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളും വെറുതെ ഒന്ന് നിരീക്ഷിച്ചാൽ നമുക്ക് ചില കാര്യങ്ങൾ ബോധ്യപ്പെടും. ഏതെങ്കിലും ഒരു വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചാൽ ആദ്യം മുഖ്യധാരാ മാധ്യമങ്ങൾ ഇതിനെക്കുറിച്ച് അന്വേഷിക്കും, അതിൽ പരാമർശിക്കപ്പെട്ട സംഭവത്തിലെ ആളുകൾ നമ്മുടെ സ്ഥാപനത്തിന്, പരസ്യമോ മറ്റ് സേവനങ്ങളോ നൽകിയവർ ആണോ എന്ന്, പിന്നീട് അവരുടെ അന്വേഷണം ചാനലിൻ്റെ / പത്രത്തിൻ്റെ രാഷ്ടീയമാണ് ( മിക്ക ചാനലിനും പത്രത്തിനും രാഷ്ട്രീയ ചായ്വ് ഉണ്ടല്ലോ ) ചാനലുകാരൻ്റെ രാഷ്ട്രീയത്തിൽ പെട്ട ആൾ ആണോ എന്നായിരിക്കും .. ഇതിൽ രണ്ടിലും ഉൾപെട്ടില്ലങ്കിൽ മാത്രം ഒരു മണിക്കൂർ നേരം നീണ്ട ചാനൽ ചർച്ചയും മാരക തള്ളുകളും...
ചാനലിന് പത്രം ഉണ്ടെങ്കിൽ , അവരുടെ പത്രത്തിൻ്റെ മുൻ പേജിൽ ഈ വിഷയവുമായി ബന്ധപ്പെട്ട പൊങ്കാല ,മാപ്പ് വരെ വരച്ചുള്ള ലേഖനങ്ങൾ തുടങ്ങിയ കലാപരിപാടികൾ ഉണ്ടാകും.
അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ ഇത് കാട്ട്തീയായി പടരും, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും, ഫേസ്ബുക്ക് പേജിലും സംവാദങ്ങളും , തുടർചർച്ചകളും നടക്കും. മാക്സിമം ഒരാഴ്ചക്കാലം ഇത് തുടരും, പിന്നീട് അടുത്ത വിഷയം വരും, പഴയത് മറക്കും പുതിയ കാര്യം എത്തുമ്പോൾ മുമ്പ് സൂചിപ്പിച്ച പോലെ പുതിയ കാര്യത്തെക്കുറിച്ചുള്ള ചർച്ചകൾ ... വള്ളി പുളളി തെറ്റാതെ ഇക്കാര്യങ്ങൾ അനുസ്യൂതം തുടരും..
ഇതാണ് ഇന്നത്തെ കേരളം...
നിലവിൽ നമ്മുടെ സർക്കാർ സംവിധാനങ്ങൾ മറ്റ് സംസ്ഥാനങ്ങളെക്കാൾ മുമ്പിലാണ് എന്നത് പകൽ പോലെ സത്യമായ കാര്യമാണ് പക്ഷെ, അത് വേണ്ട വിധം കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ച്ചയാണ് ഇത്തരം സംഭവങ്ങളുടെ അടിസ്ഥാന കാര്യം. അതുമല്ല അമിതമായ രാഷ്ട്രീയ ഇടപെടലും ഒരു ഘടകമാണ്. എറ്റവും ഉദാഹരണമായി ഒരു കേസിൽപ്പെട്ട പ്രതിയെ പോലീസ് പിടിച്ച് സ്റ്റേഷനിൽഎത്തുന്നതിന് മുമ്പ് തന്നെ വിളിവരും!
അത് നമ്മുടെ വേണ്ടപ്പെട്ട ആളാ എന്ന്... ഇതുമൂലം മാന്യമായും നിക്ഷ്പക്ഷമായും പല ഉദ്യോഗസ്ഥർക്കും ഇന്ന് ജോലി എടുക്കാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത്.
ഇത് മാറ്റിയെടുക്കേണ്ടത് പുതുതലമുറയുടെ ആവശ്യമാണ്. സർക്കാർ ഉദ്യോഗസ്ഥർ അഴിമതി കാട്ടിയാൽ സസ്പെൻഷൻ എന്ന സ്ഥിരം സുഖവാസ പരിപാടി ഒഴിവാക്കി പിരിച്ച് വിടുന്ന നിയമം പാസാക്കണം. കൂടാതെ പൊതുജനങ്ങൾക്ക് നിയമത്തിനും, സർക്കാർ സംവിധാനങ്ങൾക്കും മുമ്പിൽ ഇത്തരം അനീതികളും നിയമ ലംഘനങ്ങളും തുറന്നുകാട്ടാൻ ജനകീയമായ ഒരു വേദി അനിവാര്യമാണ്. അല്ലാത്തപക്ഷം ദുരന്തങ്ങളും നിയമ ലംഘനങ്ങളും തുടർന്നു കൊണ്ടിരിക്കും...
ഉണരേണ്ടത് പുതുതലമുറയാണ് ..........✍️
ജോവാൻ മധുമല