മല്ലപ്പള്ളി: താറാവുമുട്ടയുടെ രൂപത്തിലാക്കി ഓട്ടോറിക്ഷയില്‍ കഞ്ചാവ് കച്ചവടം നടത്തിയ രണ്ട് പേര്‍ പിടിയില്‍. മുണ്ടിയപ്പള്ളി വടശ്ശേരിമലയില്‍ വീട്ടില്‍ മജേഷ് എബ്രഹാം ജോണ്‍ (44), കുന്നന്താനം പാലക്കാത്തകിടി പുള്ളോലില്‍ വീട്ടില്‍ സനില്‍ കുമാര്‍ (35) എന്നിവരെ മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ നൗഷാദ് അറസ്റ്റു ചെയ്തു. ഓട്ടോറിക്ഷയില്‍ നിന്ന് 250 ഗ്രാം കഞ്ചാവും 5220 രൂപയും പിടിച്ചെടുത്തു. വണ്ടിപെരിയാര്‍, കോതമംഗലം, തിരുവല്ല, മല്ലപ്പള്ളി റേഞ്ചുകളിലായി ഒട്ടേറെ കഞ്ചാവ് കേസുകളിലെ പ്രതികളാണിവര്‍. വെളുത്ത പ്ലാസ്റ്റിക് കവറില്‍ മുട്ടയുടെ രൂപത്തില്‍ പൊതിഞ്ഞാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഓട്ടോറിക്ഷ ഇടറോഡില്‍ നിര്‍ത്തിയിട്ട ശേഷം മുട്ട വില്‍പന എന്ന രീതിയിലാണ് ഇവര്‍ കഞ്ചാവ് നല്‍കുക. ഒന്നാംപ്രതിയായ മജേഷിന് വണ്ടിപ്പെരിയാര്‍ റേഞ്ചില്‍ 2.050 കിഗ്രാം, കോതമംഗലം റേഞ്ചില്‍ രണ്ടു കിഗ്രാം വീതം കഞ്ചാവ് എന്നിവ കടത്തിയ കേസുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കഴിഞ്ഞയാഴ്ച 50 ഗ്രാം കഞ്ചാവുമായി മല്ലപ്പള്ളി എക്‌സൈസ് പിടികൂടിയിരുന്നു. ജയിലില്‍ നിന്ന് രണ്ടു ദിവസം മുമ്പാണ് ഇറങ്ങിയത്. കേസിലെ രണ്ടാം പ്രതിയായ സനില്‍ കുമാര്‍ വണ്ടിപ്പെരിയാര്‍ റേഞ്ചിലെ രണ്ടുകിലോ കഞ്ചാവ് കടത്തിയ കേസിലെ കൂട്ടുപ്രതിയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന് 25 ഗ്രാം മുതല്‍ 100 ഗ്രാം വരെയുള്ള പൊതികളാക്കി 2000 മുതല്‍ 5000 രൂപ വരെ നിരക്കിലാണ് കഞ്ചാവ് വില്‍പന നടത്തുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.