പെരുമ്പാവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; നാല് പേർ പിടിയിൽ


പെരുമ്പാവൂർ : പെരുമ്പാവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. മാറംപള്ളി പള്ളിക്കവല സ്വദേശി മനാഫ് (32), രാജൻ (49), മുടിക്കൽ സ്വദേശി സൂൽഫിക്കർ (28), വെങ്ങോല സ്വദേശി അൻസാർ (49) എന്നിവരാണ് പിടിയിലായത്. അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും , പണമടങ്ങുന്ന പഴ്സും ഇവർ തട്ടിയെടുക്കുകയായിരുന്നു. പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്ത് വൈകീട്ടായിരുന്നു സംഭവം.


Previous Post Next Post