ആയുർവേദ ഔഷധ നിർമാണരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച് നാഗാർജ്ജുന

 തിരുവനന്തപുരം :  ആയുർവേദ ഔഷധ നിർമാണ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച് കൊണ്ട്    നാഗാർജ്ജുന ജനഹൃദയങ്ങളിലേക്ക്.
ആയുർവേദ ചികിൽസയിൽ ഘൃതങ്ങൾ ചേർന്ന മരുന്നുകൾ കഴിക്കുന്നത് പലപ്പോഴും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് ഘൃതങ്ങളെ ആവർത്തന പ്രക്രിയ അടിസ്ഥാനമാക്കി 41 തവണ ആവർത്തിച്ച് ക്യാപ്സ്യൂൾ രൂപത്തിലാക്കി നാഗാർജ്ജുന രംഗത്തെത്തിയിരിക്കുന്നു.  

ആയുർവേദ ഭിഷഗ്വരൻ ഡോ എം ആർ. വാസുദേവൻ നമ്പൂതിരി പുതിയ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക്‌ മുൻപിൽ സമർപ്പിച്ചു. നാഗാർജ്ജുന ടെക്നിക്കൽ ഡയറക്ടർ ഡോ സി എസ് കൃഷ്ണകുമാർ, ജനറൽ മാനേജർ ഡോ. സജിത് വർമ്മ, ഗവേഷണ വകുപ്പ് മേധാവി ഡോ.നിശാന്ത് ഗോപിനാഥ്, റീജിയണൽ സെയിൽസ് മാനേജർ കെ. ശ്രീകുമാർ തുടങ്ങിയവർ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഇന്ദുകാന്തം ഘൃതം, ഫലസർപ്പിസ്, സ്വർണ്ണ യുക്തം തുടങ്ങിയ ഉൽപ്പന്നങ്ങളും നാഗാർജുന വിപണിയിലെത്തിക്കുന്നു.

Previous Post Next Post