കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ് കേസെടുത്തത്.
മലപ്പുറം പരപ്പനങ്ങാടിയിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. രണ്ട് വർഷം മുൻപാണ് പീഡനം നടന്നത് എന്നും യുവതി പറയുന്നു. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണ് എന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ പ്രതികരണം. യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഖാസി ഇടപെട്ടിരുന്നു. ഇതിനിടയിൽ ഖാസിയുമായി യുവതി തെറ്റിയെന്നും ഇതേ തുടർന്നാണ് പീഡന പരാതി ഉന്നയിച്ചിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.