കോടിയേരിയുടെ വിയോഗം : മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ്റെ അനുശോചനക്കുറിപ്പ്.


മുൻ ആഭ്യന്തര മന്ത്രിയും, സിപി ഐ എം ജനറൽ സെക്രട്ടറിയുമായിരുന്നു  കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തുന്നു.

സ്‌നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരം നേടി. എംഎൽഎ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തിയ കോടിയേരി  ജനകീയനായിരുന്നു.രാഷ്‌ട്രീയത്തിൽ സജീവമായി നിൽക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ വേർപാട്  രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണ്.മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഈ  വേർപാട്‌ ഉൾക്കൊള്ളാനാകുന്നതിലും അപ്പുറമാണ്.എല്ലാവരോടും സമഭാവനയോടെ മാത്രം പെരുമാറിയിരുന്ന സവിശേഷ വ്യക്തിത്വത്തിന്റെ  ഉടമയായിരുന്നു അദ്ദേഹം.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷനും പങ്കുചേരുന്നതായി  അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ  ശ്രീകുമാർ ,ജനറൽ സെക്രട്ടറി ഉമേഷ് കുമാർ കഴക്കൂട്ടം സംസ്ഥാന ട്രഷറർ ജൊവാൻ മധുമല എന്നിവർ  അനുശോചന സന്ദേശത്തിൽ പറഞ്ഞു
Previous Post Next Post