എത്തിക്കുന്നത് ബെംഗളൂരുവിൽ നിന്ന്, വിദ്യാർത്ഥിയുടെ പക്കലുണ്ടായിരുന്നത് എംഡിഎംഎ; പിടികൂടിയത്ത് കോട്ടയത്ത് വെച്ച്


കോട്ടയം: ബെംഗളൂരുവിൽ നിന്നും വാങ്ങി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്‌ക്കെത്തിച്ച വീര്യം കൂടിയ ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ പോലീസ് സംഘം പിടികൂടി. കോട്ടയം വാരിശേരി മരിയാത്തുരുത്ത് വലിയവീട്ടിൽ ബിച്ചു ജെ.എബ്രഹാമിനെ(19)യാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. മൈസൂരുവിൽ റേഡിയോളജി വിദ്യാർത്ഥിയാണ് പ്രതി. 0.4 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. ഇയാൾ നാട്ടിലേയ്ക്ക് എത്തുമ്പോൾ ബെംഗളൂരുവിൽ നിന്നും വീര്യം കൂടിയ ലഹരി മരുന്നായ എംഡിഎം.എ വാങ്ങിക്കൊണ്ടു വരികയാണ് ചെയ്യുന്നത്. തുടർന്നു നാട്ടിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇയാൾ വിതരണം ചെയ്യും. ഇത്തരത്തിലാണ് ഇയാളുടെ ഇടപാടുകൾ നടന്നിരുന്നതെന്നു പോലീസ് സംഘം കണ്ടെത്തി. ഇയാൾ നിരന്തരമായി എം.ഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.ഇതിനിടെയാണ് ഇയാളെ എംഡിഎംഎയുമായി പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ, കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Previous Post Next Post