ഇടുക്കി: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഷാൾ ടയറിൽ കുരുങ്ങി വീണ് വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം സ്വദേശി മെറ്റില്‍ഡ (45) ആണ് മരിച്ചത്. മെറ്റിൽഡയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിൽനിന്ന് റോഡിൽ തലയിടിച്ചാണ് വീട്ടമ്മ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെറ്റിൽഡയെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇടുക്കിയിൽ മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഷാൾ ടയറിൽ കുരുങ്ങി വീണ് വീട്ടമ്മ മരിച്ചു
jibin
0
Tags
Top Stories