സന്ദീപ് എം സോമൻ
ന്യൂസ് ബ്യൂറോ സിംഗപ്പൂർ
സിംഗപ്പൂർഃ എയർ ഇന്ത്യ, വിസ്താര എന്നീ വിമാന സർവീസുകൾ സംയോജിപ്പിച്ചതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായി ചർച്ച നടത്തുന്നതായി സിംഗപ്പൂർ എയർലൈൻസ് (എസ്ഐഎ) അറിയിച്ചു.
എസ്‌ഐഎ സ്ഥാപനത്തിനും ടാറ്റ ഗ്രൂപ്പിനും ഇടയിൽ ഉള്ള പങ്കാളിത്തത്തെ കൂടുതൽ നവീകരിക്കാനുള്ള ചർച്ച നടക്കുന്നതായി എസ്ഐഎ പറഞ്ഞു. ഇതിൽ ഒരംഗമായി എയർ ഇന്ത്യയും വിസ്താരവയും ചേർക്കുന്നത് സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും കൂടി ആലോചിച്ചു വരുന്നതായി പറയുന്നു.
ചർച്ച നടക്കുന്നുണ്ടെന്നും ഇതുവരെ യാതൊരുവിധ തീരുമാനവും എടുത്തിട്ടില്ലെന്നും എസ്ഐഎ അറിയിച്ചു.
വിസ്താരയിൽ എസ്ഐഎയ്ക്ക് 49 ശതമാനം ഓഹരിയുണ്ട്.