കുറുക്ക് തൊണ്ടയില്‍ കുരുങ്ങി ഒരുവയസുകാരിക്ക് ദാരുണാന്ത്യം


ഹെലന്‍

കൊച്ചി: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. എറണാകുളം കാലടിയിലാണ് ഒരു വയസായ കുഞ്ഞ് മരിച്ചത്. കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് മരിച്ചത്. 

കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്കാണ് തൊണ്ടയിൽ കുരുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി കുറുക്ക് കൊടുക്കുമ്പോഴാണ് സംഭവം. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
Previous Post Next Post