ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി; ഇനി വോഡയാര്‍ എക്‌സ്പ്രസ്


മൈസൂരു: ബെംഗളൂരു-മൈസൂരു റൂട്ടിൽ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി. വോഡയാര്‍ എക്‌സ്പ്രസ് എന്നാണ് പുതിയ പേര്. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഇന്നലെ ഉത്തരവിറക്കി. 

മൈസൂരുവിലെ ബിജെപി എം പി പ്രതാപസിംഹ തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കിയിരുന്നു. വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ ബോര്‍ഡ് പേരു മാറ്റി സര്‍ക്കുലര്‍ ഇറക്കിയത്. നേരത്തെ ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് വണ്ടിക്ക് ടിപ്പുവിന്റെ പേര് നല്‍കിയിരുന്നത്. 

രാവിലെ 11.30-ന് മൈസൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് രണ്ട് മണിക്ക് ബെംഗളൂരുവിലെത്തും. തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് 3.15-ന് പുറപ്പെട്ട് വൈകീട്ട് 5.45-ന് മൈസൂരുവില്‍ എത്തും. 
Previous Post Next Post