മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന സമ്മേളനം : ലോഗോ ക്ഷണിക്കുന്നു.

തിരുവനന്തപുരം : കേരളത്തിലെ പ്രമുഖ ഓൺലൈൻ മീഡിയ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ  രണ്ടാം സംസ്ഥാന സമ്മേളനത്തിനുള്ള ലോഗോ ക്ഷണിച്ചു.ഞങ്ങളുടെ വായനക്കാരായ എല്ലാപേർക്കും ലോഗോ ഡിസൈൻ ചെയ്ത്  അയക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഈ വരുന്ന ഡിസംബറിൽ  കോട്ടയത്തുവച്ച്  നടക്കുന്ന മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ സംസ്ഥാന 
സമ്മേളനത്തിന് ഉപയോഗിക്കുകയും വിജയിയെ സമ്മേളന വേദിയിൽ ആദരിക്കുകയും ചെയ്യും.

താല്പര്യമുള്ളവർ അവരവർ തയ്യാറാക്കിയ ലോഗോകൾ  താഴെപ്പറയുന്ന വാട്‍സ് ആപ്പ് നമ്പറിൽ അയക്കുക.അവസാനതീയതി നവംബർ 15.വാട്സ് ആപ്പ് നമ്പർ : 9037588853.
Previous Post Next Post