സ്കൂളിൽ നിന്നും വിനോദ യാത്രയ്ക്കു പോകുന്ന ബസുകളുടെ ഡ്രൈവർമാരുടെ വിവരം മുൻകൂട്ടി നൽകണം: മന്ത്രി





തിരുവനന്തപുരം: സ്കൂളിൽ നിന്നും കുട്ടികളുമായി വിനോദ യാത്രയ്ക്കു പോകുന്ന ബസുകളുടെ ഡ്രൈവമാരെ സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി മോട്ടോർ വാഹന വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് മന്ത്രി ആൻ്റണി രാജു. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ബസുകൾ വാടകക്ക് എടുക്കുമ്പോൾ സ്‌കൂളുകൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് വടക്കഞ്ചേരിയിലെ അപകടത്തിന് കാരണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓവർടേക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസുകൾ വാടകക്ക് എടുക്കുമ്പോൾ സ്‌കൂളുകൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഇതിനുള്ള സംവിധാനമില്ല. ഡ്രൈവർമാരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദേശം നൽകും. ഡ്രൈവർമാരുടെ എക്‌സ്പീരിയൻസ് അടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. വടക്കഞ്ചേരി അപകടത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Previous Post Next Post