പിപിഇ കിറ്റ് ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചത്.
ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
കോട്ടയത്ത് കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.
തിരുനക്കര മൈതാനത്തു നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
കോട്ടയം ഡിസിസി ഓഫിസിനു മുന്നിൽവച്ച് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയും കോൺഗ്രസ് പതാകയും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ പ്രവർത്തകരെ അവിടെനിന്നും അറസ്റ്റ് ചെയ്തുനീക്കി.