ഇന്നും ഉണങ്ങാത്ത മുറിവുകൾ; മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം



 മുംബൈ : ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വർഷം. പത്ത് ലഷ്‌കർ ഭീകരരാണ് അന്ന് മുംബൈ നഗരത്തിൽ അഴിഞ്ഞാടിയത്.

 ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ( സിഎസ്എംടി), താജ്മഹൽ പാലസ് ഹോട്ടൽ, ഹോട്ടൽ ട്രൈഡന്റ്, നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ എന്നിവ ലക്ഷ്യംവെച്ചായിരുന്നു ഇവരുടെ ആക്രമണം.

 പാക് ഭീകരരുടെ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു. അതേസമയം ഒൻപത് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21നാണ് തൂക്കിലേറ്റിയത്.


Previous Post Next Post