18 എക്ലയേര്‍സ് മിഠായിക്കുള്ളില്‍ ഒളിപ്പിച്ചത് 355ഗ്രാം സ്വര്‍ണം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയിൽ

 ന്യൂഡല്‍ഹി: സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി എക്ലയേര്‍സ് മിഠായിക്കുള്ളില്‍ നിറച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 355 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

18 എക്ലയേര്‍സ് മിഠായിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 

മസ്‌കറ്റില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.


Previous Post Next Post