അപൂർവ്വയിനം പിങ്ക് വജ്രം ലേലത്തിൽ വിറ്റു. 18 കാരറ്റ് വജ്രം 232 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജനീവയിൽ നടന്ന ലേലത്തിൽ പിങ്ക് വജ്രം സ്വന്തമാക്കിയത് ഏഷ്യയിൽ നിന്നുള്ള വ്യാപാരിയാണ് . ഇത് വരെ വിറ്റഴിച്ചതിൽ ഏറ്റവും വലിയ പിയർ ആകൃതിയിലുള്ള പിങ്ക് വജ്രമാണ് ലേലത്തിന് എത്തിയിരുന്നത്.
ബ്രസീലിൽ ഖനനം ചെയ്ത ഫോർച്യൂൺ പിങ്കിന് 25 മില്യൺ മുതൽ 35 മില്യൺ ഡോളർ വരെ ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. 18.18 കാരറ്റ് മൂല്യമുള്ള പിങ്ക് വജ്രം ഏഷ്യയിലെ ഭാഗ്യ സംഖ്യയായി കണക്കാക്കപ്പെട്ടിരുന്നതായി ലേലം നടത്തിയ ക്രിസ്റ്റീസ് ജുവല്ലറി ഡിപാര്‍ട്ട്മെന്‍റ് ഹെഡ് മാക്സ് ഫേസെറ്റ് പറയുന്നു. ഈ 18.18 കാരറ്റ് മൂല്യമുള്ള പിങ്ക് വജ്രം അഭിവൃദ്ധി കൊടുവരുമെന്നാണ് വിശ്വാസം എന്നും പറയപ്പടുന്നു. ജനീവയിലെ ക്രിസ്റ്റീസ് ലക്ഷ്വറി വീക്ക് വിൽപ്പനയുടെ ഭാഗമായ ഹോട്ടൽ ഡെസ് ബെർഗൂസിൽ നടന്ന വിൽപ്പനയിലാണ് ഫോർച്യൂൺ പിങ്ക് വജ്രം ലേലം ചെയ്യപ്പെട്ടത്.