മൂവാറ്റുപുഴ : മദ്യലഹരിയില്‍ മൂന്നുപേരെ അക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന കേസില്‍ മൂന്നംഗസംഘം അറസ്റ്റില്‍. അറസ്റ്റിലായവര്‍ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാക്കള്‍ അപകട നില തരണം ചെയ്തു.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മദ്യ ലഹരിയില്‍ രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണം. തര്‍ക്കത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ ഒരു സംഘത്തിലെ രണ്ടുപേര്‍ക്ക് കുത്തേറ്റു. കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചശേഷം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ഇറങ്ങിയപ്പോള്‍ വീണ്ടും ആക്രമിക്കപ്പെട്ടു. പരാതി നല്‍കിയ ആളുടെ കാലിലൂടെ വാഹനം കയറ്റി. അക്രമം നടത്തിയ നേര്യമംഗലം സ്വദേശി റെനി, തൊടുപുഴ സ്വദേശികളായ ആദര്‍ശ്, നന്ദു ദീപു എന്നിവരാണ് അറസ്റ്റിലായത്.പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ ഇവരെ ഒളമറ്റത്തുവെച്ച് പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. കാറടിച്ച് ഗുരുതരമായി പരുക്കേറ്റ മൂവാറ്റുപുഴ സ്വദേശി ജോയല്‍ എബ്രഹാം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റ ഇയാളുടെ സുഹൃത്തുക്കളായ ടോണി പയസ്, നെല്‍വിന്‍ എന്നിവര്‍ അപകട നില തരണം ചെയ്തു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മദ്യലഹരിയില്‍ 2 പേരെ കുത്തി… ഒരാളുടെ കാലിലൂടെ വാഹനം കയറ്റി… മൂന്നംഗസംഘം പിടിയിൽ
Jowan Madhumala
0