ന്യൂഡൽഹി: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. ഡൽഹിയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ പങ്കാളിയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രദ്ധയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്രദ്ധയുടെ പങ്കാളി അഫ്താബ് അമീൻ പൂനെവാലയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് പതിനെട്ടാം തീയതിയാണ് ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നാലെ യുവതിയുടെ ശരീരം 35 കഷ്ണങ്ങളാക്കിയ പ്രതി പുതിയ ഫ്രിഡ്ജ് വാങ്ങി അതിൽ സൂക്ഷിച്ചു. അടുത്ത 18 ദിവസങ്ങളിൽ പുലർച്ചെ 2 മണിയാകുമ്പോൾ അഫ്താബ് വീട്ടിൽ നിന്നിറങ്ങി ഓരോ ഭാഗങ്ങളും നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. 26കാരിയായ ശ്രദ്ധ മുംബൈയിൽ ഒരു കോൾ സെന്റർ ജീവനക്കാരിയായിരുന്നു. ഇവിടെ വെച്ചാണ് അഫ്താബിനെ കണ്ടുമുട്ടിയത്. ഇരുവരും തമ്മിൽ പ്രണയത്തിലവുകയും വൈകാതെ ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. ബന്ധത്തെ ശ്രദ്ധയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും ഡൽഹിയിലേക് വരികയും മെഹ്രൗലിയിൽ പുതിയ ഫ്‌ലാറ്റെടുത്ത് താമസം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ശ്രദ്ധയുടെ വീട്ടുകാർ യുവതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് നവംബർ എട്ടാം തീയതി ശ്രദ്ധയുടെ പിതാവ് വികാസ് മദൻ ഡൽഹിയിൽ എത്തി. ഇവർ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ എത്തിയെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് വികാസ് മെഹ്രൗലി പോലീസ സ്‌റ്റേഷനിൽ പരാതി നൽകി. ഇതേ തുടർന്ന് പോലീസ് അഫ്താബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ശ്രദ്ധ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുമായിരുന്നുവെന്നും ഇതിനെ തുടർന്ന് തങ്ങൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും അഫ്താബ് മൊഴി നൽകിയിട്ടുണ്ട്.